ബ്‌ളോക്ക് വിഭജനം: ശാസ്ത്രീയ പഠനം നടത്തിയിട്ടില്ല- കോടിയേരി
തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പുള്ള ബ്ലോക്ക് വിഭജനത്തില്‍ സ്വജന പക്ഷപാതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭൂമിശാസ്ത്രമോ ജനസംഖ്യയോ മാനദണ്ഡമാക്കാതെയാണ് വിഭജനം. ലീഗിന്റെ താത്പര്യം അനുസരിച്ചാണ് വിഭജനം നടത്തിയത്. ശാസ്ത്രീയ പഠനം നടത്തിയില്ലെന്നും കോടിയേരി .
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വാര്‍ഡ് -ബ്ളോക്ക് വിഭജനങ്ങളില്‍ വമ്പിച്ച തോതില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമുമ്പ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.