എസ്‌എന്‍ഡിപിയുടെ ബിജെപി ബന്ധം ആത്മഹത്യാപരമെന്ന് കോടിയേരി
ബിജെപിയുമായി എസ്‌എന്‍ഡിപി കൂട്ടുകൂടുന്നത് ആത്മഹത്യാപരമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. സിപിഎമ്മിനെതിരെ ജനവികാരം ഇളക്കിവിടാനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും കോടിയേരി പറഞ്ഞു.
നേരത്തെ ബി ജെ പിയോട് അയിത്തമില്ലെന്ന് എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. എസ് എന്‍ ഡി പിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആരുമായും സഹകരിക്കും.
എസ് എന്‍ ഡി പി ആരുടെയും ചൂലോ വാലോ അല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. നടേശന്‍ ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തിയിരുന്നു.