ആന്റണിക്കു മാര്‍ക്‌സിസ്റ്റ് വിരുദ്ധ അപസ്‌മാരമെന്ന് കോടിയേരി
കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്. ആന്റണിക്കു മാര്‍ക്‌സിസ്റ്റ് വിരുദ്ധ അപസ്‌മാരമെന്ന് കോടിയേരി പറഞ്ഞു. വര്‍ഗീയവത്‌കരണത്തെ വെള്ളപൂശുന്ന ഇടപാടാണ് ആന്റണിക്കെന്നും കോടിയേരി പറഞ്ഞു. എസ്‌എന്‍ഡിപിയെ എതിര്‍ക്കുന്ന നിലപാടല്ല സിപി എമ്മിനുള്ളതെന്നും. എസ്‌എന്‍ഡിപി നേതൃത്വത്തിലെ ചിലരുടെ ആര്‍എസ്‌എസ് ചായ്‌വിനെയാണ് എതിര്‍ക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.
നേരത്തെ സിപിഎം ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ചത് നിര്‍ഭാഗ്യകരവും വേദനാ ജനകവുമാണെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എകെ ആന്റണി പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ മുമ്പ് കുത്തിവച്ച വര്‍ഗീയ വിഷത്തിന്റെ അണുക്കളിപ്പോഴും സിപിഎമ്മിലെ ഒരു വിഭാഗം അണികളിലുണ്ട്. പച്ചയായ ജാതിവികാരമാണ് 87ലെ തെരഞ്ഞെടുപ്പില്‍ സിപിഎം ഇളക്കി വിട്ടത്. വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാണിക്കരുത്. വിവാദങ്ങള്‍ ഒഴിവാക്കണെമെന്നും ആന്റണി പറഞ്ഞു.