സി പി എം രാമായണ മാസാചരണം നടത്തുന്നില്ല: മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് തീർത്തും അടിസ്ഥാനരഹിതമെന്ന് കോടിയേരി

ബുധന്‍, 11 ജൂലൈ 2018 (18:21 IST)
സി പി എം രാമായണ മാസാചരണം നടത്താൻ പോകുന്നു എന്ന പ്രചരനം തീർത്തും അടിസ്ഥാന രഹിതമാണെന്ന് സി പി എം സംസ്ഥാൻ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരത്തിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിൽ വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹം വെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 
 
രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍ എസ്‌ എസ്‌ സംഘപരിവാരം വര്‍ഗീയ പ്രചരണത്തിനും രാഷ്ട്രീയലാഭത്തിനും വേണ്ടി ദുര്‍വിനിയോഗം ചെയ്‌തു വരികയാണ്‌. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച്‌ നടത്തുന്ന ഇത്തരം തെറ്റായ നീക്കങ്ങളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനായി സംസ്‌കൃത പണ്ഡിതരും, അധ്യാപകരുമൊക്കെ ചേർന്ന് രൂപം നല്‍കിയിട്ടുള്ള സംസ്‌കൃതസംഘം എന്ന സംഘടന വിവിധങ്ങളായ പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നുണ്ട്‌.
 
ഈ സംഘടന സിപിഐ എം'ന്റെ കീഴിലുള്ള സംഘടനയല്ല. ഒരു സ്വതന്ത്ര സംഘടനയാണ്‌. ആ സംഘടനയുടെ പരിപാടിയെ സിപിഐ എം'നെതിരെയുള്ള ഒരു പ്രചരണമാക്കാനാണ്‌ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌. എന്ന് കോടിയേരി ഫെയ്സ്ബുക്കിൽ കുറിച്ചു.
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 
 
രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍ എസ്‌ എസ്‌ സംഘപരിവാരം വര്‍ഗീയ പ്രചരണത്തിനും രാഷ്ട്രീയലാഭത്തിനും വേണ്ടി ദുര്‍വിനിയോഗം ചെയ്‌തു വരികയാണ്‌. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച്‌ നടത്തുന്ന ഇത്തരം തെറ്റായ നീക്കങ്ങളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനായി സംസ്‌കൃത പണ്ഡിതരും, അധ്യാപകരുമൊക്കെ ചേർന്ന് രൂപം നല്‍കിയിട്ടുള്ള സംസ്‌കൃതസംഘം എന്ന സംഘടന വിവിധങ്ങളായ പരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നുണ്ട്‌.
 
ഈ സംഘടന സിപിഐ എം'ന്റെ കീഴിലുള്ള സംഘടനയല്ല. ഒരു സ്വതന്ത്ര സംഘടനയാണ്‌. ആ സംഘടന നടത്തുന്ന പ്രചരണ പരിപാടികള്‍ കര്‍ക്കിടകമാസത്തിലെ രാമായണ പാരായണമല്ല എന്നാണ്‌ മനസ്സിലാക്കുന്നത്‌. അത്‌ കര്‍ക്കിടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല. വസ്‌തുത ഇതായിരിക്കെ, ആ സംഘടനയുടെ പരിപാടിയെ സിപിഐ എം'നെതിരെയുള്ള ഒരു പ്രചരണമാക്കാനാണ്‌ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌. ഇത്തരം പ്രചരങ്ങളിൽ കുടുങ്ങിപ്പോകാതെ ജനങ്ങൾ വസ്തുതകൾ മനസിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍