ജോസ് കെ മാണിക്കെതിരെ പ്രതിഷേധമുയർത്തുന്ന യുവ എം എൽ എമാർ സ്ഥാനാർത്ഥിയെ നിർത്തിയാൽ പിന്തുണ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കോടിയേരി

തിങ്കള്‍, 11 ജൂണ്‍ 2018 (15:53 IST)
കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ യു ഡി എഫ് തയ്യാറുണ്ടോ എന്ന് സി പി എം സസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇനി ജനങ്ങളെ നേരിട്ടാൽ പരാജയപ്പെടും എന്നുറപ്പുള്ളത് കൊണ്ടാണ് ജോസ് കെ മാണി രാജ്യസഭയിലേക്ക് പോകുന്നത്. രാജ്യസഭയിലേക്ക് പോകാന്‍ ലോക്‌സഭാംഗത്വം രാജിവക്കുന്ന ജോസ് കെ. മാണിയുടെ നടപടി കോട്ടയം മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാനെന്നും കോടിയേരി പറഞ്ഞു. 
 
പിന്നിൽ നിന്നും കുത്തിയൊതിന്റെ വേദന മറന്നാണോ മാണി യു ഡി എഫിൽ പോയത് എന്നായിരുന്നു കേരള കോൺഗ്രസിന്റെ യു ഡി എഫ് പ്രവേശത്തെ കുറിച്ചുള്ള കോടിയേരിയുടെ പരിഹാസം. ഒരു വര്‍ഷം കൂടി തന്റെ ടേം പൂര്‍ത്തിയാകാനിരിക്കെ ജോസ് കെ.മാണിയുടെ രാജി വഴി മണ്ഡലത്തിന് ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടാകും എന്നും കോടിയേരി വിമർശിച്ചു. 
 
രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടക്കുന്ന പോര് സ്ഥാനമാനങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നും അതിനാലാണ് സി പി എം രാജ്യസഭയിലേക്ക് മൂന്നാം സ്ഥാനാർത്ഥിയെ വെക്കാതിരുന്നത് എന്നും എദ്ദേഹം വ്യക്തമാക്കി. പ്രതിശേധമുയർത്തുന്ന യുവ എം എൽ എമാരാണ് ജോസ് കെ മാണിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തേണ്ടത് എന്നും അങ്ങനെയെങ്കിൽ എൽ ഡി ഡി എഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് ആലോചിക്കും എന്നും കോടിയേരി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍