കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച സംഭവം: സ്‌കൂള്‍ അടച്ചുപൂട്ടി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 മാര്‍ച്ച് 2025 (16:13 IST)
കളമശ്ശേരിയിലെ ഒരു സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. രണ്ടുപേരുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്.  അതോടൊപ്പം ഒരു സ്വകാര്യ സ്‌കൂളിലെ 1, 2 ക്ലാസുകളിലെ അഞ്ച് വിദ്യാര്‍ത്ഥികളെ ശനിയാഴ്ച രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
എന്നാല്‍ ആരുടേയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അടുത്ത ദിവസം നടത്താനിരുന്ന പ്രൈമറി ലെവല്‍ പരീക്ഷകള്‍ മാറ്റിവച്ചു. കളമശ്ശേരി മുനിസിപ്പാലിറ്റിയും സ്‌കൂള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദ്ദേശിച്ചു. കഠിനമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കുന്നതിനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. കുട്ടികളില്‍ കാണപ്പെടുന്ന സാധാരണ ലക്ഷണങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ മടി, നിഷ്‌ക്രിയമായി തോന്നല്‍, അസാധാരണമായ പ്രതികരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍