കുഞ്ഞിനെ അപകടകരമായ നിലയിൽ ഉപേക്ഷിച്ചു എന്ന കേസിൽ റിമാന്റിലായിരുന്ന ഇരുവർക്കും ജാമ്യം ലഭിച്ചതോടെയാണ് കുഞ്ഞിനെ ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. എന്നാൽ മാതാപിതാക്കളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയും മറ്റു സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കു എന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി.