സംസ്ഥാനത്ത് പെട്രോള്‍ കിട്ടാനില്ല!
സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമം വ്യാപിക്കുന്നു. മിക്കയിടത്തും പെട്രോളില്ലാത്ത സാഹചര്യമാണ്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് പെട്രോള്‍ ക്ഷാമം രൂക്ഷമായിരിക്കുന്നത്. ഐഒസിയുടെയും എച്ച്പിയുടെയും പല പമ്പുകളും അടച്ചിട്ടിരിക്കുകയാണ്.
ബിപിസിഎല്ലില്‍ ആവശ്യമായ പെട്രോള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പെട്രോള്‍ കമ്പനികള്‍ പറയുന്നത്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളിലാണ് പെട്രോള്‍ ക്ഷാമം രൂക്ഷമായി തുടരുന്നത്. അതേസമയം, അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ അളവില്‍ കമ്പനികള്‍ക്ക് പെട്രോള്‍ നല്‍കില്ലെന്നാണ് ബിപിസിഎല്ലിന്റെ നിലപാട്.