സോളാർ കേസില്‍ വിവരങ്ങൾ കൈമാറാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യപ്പെട്ട സരിത എസ് നായരെ സോളാർ കേസ് അന്വേഷിക്കുന്ന ജസ്‌റ്റിസ് ശിവരാജൻ കമ്മിഷൻ താക്കീത് ചെയ്തു.
കേസില്‍ സരിതയോട് ബന്‌ധപ്പെട്ട വിവരങ്ങൾ കൈമാറാൻ സരിതയ്‌ക്ക് കമ്മിഷൻ ചോദ്യാവലി നല്‍കിയിരുന്നു. മറുപടി നൽകാൻ മൂന്നാഴ്‌ചത്തെ സമയവും അനുവദിച്ചു.ഇതവസാനിച്ചപ്പോൾ പത്തു ദിവസത്തെ സമയം കൂടി സരിത ആവശ്യപ്പെട്ടു. അതും അനുവദിച്ചു.
ആ സമയവും അവസാനിച്ചതോടെ ഇന്നലെ കമ്മിഷൻ മുമ്പാകെ നേരിട്ടെത്തിയ സരിത വീണ്ടും സമയം നീട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സരിതയെ കമ്മിഷൻ കടുത്ത ഭാഷയിൽ ശാസിക്കുകയായിരുന്നു.
കേസുമായി ബന്‌ധപ്പെട്ട് നിയമസഭയ്‌ക്ക് അകത്തും പുറത്തും പറഞ്ഞ കാര്യങ്ങളുടെ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ എന്നിവർ ഒഴികെയുള്ള മുഴുവൻ എം.എൽ.എ മാർക്കും കമ്മിഷൻ നോട്ടീസ് നൽകിയിരുന്നു.