ചാര്‍ജ് വര്‍ധന അപര്യാപ്തം: പ്രൈവറ്റ് ബസ് കോണ്‍ഫെഡറേഷന്‍
പുതുക്കിയ ബസ് ചാര്‍ജ് അപര്യാപ്തമാണെന്ന് പ്രൈവറ്റ് ബസ് കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി. ഡീസല്‍ വിലയും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലയും വര്‍ധിച്ച സാഹചര്യത്തില്‍ ഇത്തരത്തിലുള്ള നിരക്ക് വര്‍ധന അപര്യാപ്തമാണെന്ന് പ്രൈവറ്റ് ബസ് കോണ്‍ഫെഡറേഷന്‍ പറഞ്ഞു. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന കാര്യത്തില്‍ മാറ്റമില്ലെന്നും ഇവര്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ലാതെ തുടരുന്നത് എതിര്‍ക്കും. മൂന്നു മാസത്തിനു ശേഷം പുതിയ റിപ്പോര്‍ട്ട് പരിശോധിച്ച് നിരക്കില്‍ മാറ്റം വരുത്താമെന്ന നിലപാടിനോട് യോജിപ്പില്ലെന്നും പ്രൈവറ്റ് ബസ് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. നിലവിലെ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം നടത്തുമെന്നും പറഞ്ഞു.