മെട്രോ നിര്‍മ്മാണം: സിപിഎം മാര്‍ച്ച് നടത്തി

ചൊവ്വ, 6 മെയ് 2014 (12:54 IST)
കൊച്ചി മെട്രോ നിര്‍മ്മാണം മൂലം വര്‍ധിച്ച നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ കെഎംആര്‍എല്ലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

മെട്രോ റെയില്‍ നിര്‍മ്മാണം പറഞ്ഞ സമയത്ത് തന്നെ തീര്‍ക്കുക, നഗരത്തിലെ ഗതാഗത കുരുക്കിനു പരിഹാരം ഉണ്ടാക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. കൊച്ചി മേനകയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് കെഎംആര്‍എല്‍ ഓഫീസിന് നൂറുമീറ്റര്‍ അകലെവെച്ച് പൊലീസ് തടഞ്ഞു.

നിര്‍മ്മാണം നടത്തുന്നതിനായി നിലവില്‍ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡ് കുറച്ച് മാറ്റി ഗതാഗതം സുഗമമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന് കെഎംആര്‍എല്‍, ഡിഎംആര്‍സി പ്രതിനിധികള്‍ ഉറപ്പു നല്‍കിയതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു.

വെബ്ദുനിയ വായിക്കുക