സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത

തിങ്കള്‍, 5 മെയ് 2014 (15:31 IST)
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു.

മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മണ്ണിടിച്ചിലിനും സാധ്യതയുള്ളതായി അധികൃതര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് മലയോര ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
കന്യാകുമാരിക്ക് തെക്കുഭാഗത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്തെ കനത്ത മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.

വെബ്ദുനിയ വായിക്കുക