ജോര്‍ജിന്റെ വിധി ഇന്നറിയാം; ഉന്നതാധികാര യോഗം വൈകിട്ട്
ചൊവ്വ, 14 ജൂലൈ 2015 (08:37 IST)
പിസി ജോര്‍ജ് വിഷയം ചര്‍ച്ച ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി ഉന്നതാധികാര യോഗം ഇന്ന് വൈകിട്ട് അഞ്ചിന് ചേരും. ജോര്‍ജിനെ അയോഗ്യനാക്കുന്നതടക്കമുള്ള വിഷയങ്ങളാകും യോഗത്തില്‍ ചര്‍ച്ചയാകുക. തിങ്കളാഴ്‌ച വൈകിട്ട് ഏഴിന് ഉപസമിതി അംഗങ്ങളായ തോമസ് ഉണ്ണിയാടന്‍, ആന്‍റണി രാജു, ജോയ് എബ്രഹാം എന്നിവര്‍ അടിയന്തര യോഗം ചേര്‍ന്നാണ് ജോര്‍ജിനെതിരായ റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി, പാര്‍ട്ടി ചെയര്‍മാനെ പതിവായി പരസ്യമായി ആക്ഷേപിച്ചു, ഉപതെരഞ്ഞെടുപ്പ് നടന്ന അരുവിക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചു, സമാന്തരമായി പാര്‍ട്ടി രൂപികരിക്കാന്‍ ശ്രമിച്ചു, അഴിമതി വിരുദ്ധ മുന്നണിയെന്ന പേരില്‍ പാര്‍ട്ടി രൂപികരിച്ചു, യുഡുഎഫിനേയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയേയും ആക്ഷേപിച്ചു എന്നീ കണ്ടെത്തെലുകളാണ് ഉപസമിതി ജോര്‍ജിനെതിരെയുള്ള തെളിവുകളായി കണ്ടെത്തിയത്. തോമസ് ഉണ്ണിയാടന്‍, ആന്‍റണി രാജു, ജോയ് എബ്രഹാം എന്നിവരാണ് ജോര്‍ജ് വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറിയത്.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും യു.ഡി.എഫ് യോഗങ്ങളില്‍ പാര്‍ട്ടി പ്രതിനിധിയായി പങ്കെടുക്കുന്നതില്‍ നിന്നും കേരളാ കോണ്‍ഗ്രസ് എം ഒഴിവാക്കിയിരുന്നു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ ജോര്‍ജ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.