മാണിക്ക് മണികെട്ടാന്‍ ചൊവ്വാഴ്ച ബിജെപി ഹർത്താൽ

വ്യാഴം, 22 ജനുവരി 2015 (12:24 IST)
ബാറുകള്‍ തുറക്കാനും അടയ്‌ക്കാനും ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയ ധനകാര്യമന്ത്രി കെഎം മാണിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജനവരി 27ന് ബിജെപി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാകും ഹര്‍ത്താല്‍.

ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ മാണിയെ പുറത്താക്കുക, സംസ്ഥാന മന്ത്രിസഭ പിരിച്ച് വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ ബാര്‍ കോഴ ഇടപാടില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും. ആരോപണവിധേയനായ മാണിയെ പുറത്താക്കുകയാണ് നല്ല തീരുമാനമെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി നേതൃയോഗമാണ് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക