'മാണിയെ പൂട്ടാനുള്ള ആസൂത്രണത്തില്‍ നേതൃത്വത്തിന് വീഴ്ചപറ്റി'

വെള്ളി, 23 ജനുവരി 2015 (15:44 IST)
ധനമന്ത്രി കെഎം മാണി വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ നേതൃത്വം. ബാര്‍ കോഴ ആരോപണം നേരിടുന്ന മാണിക്കെതിരായി സമരം ആസൂത്രണം ചെയ്യുന്നതില്‍ വന്‍ വീഴ്‌ചയാണ് സംഭവിച്ചത്. മാണിയെ ഒപ്പം കൂട്ടാന്‍ ചര്‍ച്ച നടക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കിയെന്നും ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു.

ബാര്‍ കോഴ ആരോപണം നേരിടുന്ന മാണിക്കെതിരായി സമരത്തിനിറങ്ങിയത് ഗതികേടുകൊണ്ടാണെന്ന സംസാരം എല്ലാ ഭാഗത്തും നിന്നും ഉണ്ടായി. സമരത്തിന് ഒത്തിരി സാവകാശമാണ് സംജാതമായത്. ഈ സാഹചര്യത്തില്‍ മാണിക്കെതിരെ സിപിഎമ്മിന് മൃദുസമീപനമാണെന്ന  പ്രതീതി തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും വിഭാഗീയതയില്‍ പങ്കുണ്ട്. ജില്ലാ നേതാക്കള്‍ ഇത് സൌകര്യമായി ഉപയോഗിക്കുന്നുവെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക