സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു, നാളെ മുതൽ ശക്തി പ്രാപിക്കും, 3 ജില്ലകളിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ

വെള്ളി, 9 ഓഗസ്റ്റ് 2024 (09:47 IST)
സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് പ്രത്യേകിച്ച് മഴ മുന്നറിയിപ്പുകള്‍ ഇല്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടായേക്കാം എന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
 
 അതേസമയം നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ടുകള്‍ ഇങ്ങനെ.
 
10/08/2024: ഇടുക്കി, പാലക്കാട്, മലപ്പുറം
11/08/2024: പത്തനംതിട്ട,  ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
12/08/2024: പത്തനംതിട്ട,  ഇടുക്കി, പാലക്കാട്
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍