ഓണ്‍ലൈന്‍ പഠനത്തിലെ ബുദ്ധിമുട്ട്: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവരസങ്കേതികവിദ്യ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ സര്‍വ്വേ

ശ്രീനു എസ്

വ്യാഴം, 30 ജൂലൈ 2020 (12:58 IST)
സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും കോളേജുകളിലെയും നിലവിലുള്ള ഐടി ഇന്‍ഫ്രാസ്ട്രക്ചറല്‍ സൗകര്യങ്ങളും സാങ്കേതികവിദ്യ പ്രാപ്തമാക്കിയ പഠന അന്തരീക്ഷവും വിലയിരുത്തുന്നതിനായി സര്‍വേ നടത്താന്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യസ കൗണ്‍സില്‍ നടപടികള്‍ ആരംഭിച്ചു. ജൂണ്‍ ഒന്ന്  മുതല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളിലും കോളേജുകളിലും ഓണ്‍ലൈന്‍ പഠനം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്  ഇത്തരത്തില്‍ ഒരു സര്‍വ്വേ  നടത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
 
കൗണ്‍സിലിന്റെ കേരള ഉന്നത വിദ്യാഭ്യാസ സര്‍വേ യൂണിറ്റാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്. സര്‍വ്വകലാശാകള്‍, സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പോര്‍ട്ടല്‍  (http://www.kshec.kerala.gov.in/) അധിഷ്ഠിത സര്‍വേ പരിധിയില്‍ വരും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍