സംസ്ഥാനത്തെ മൂവായിരം കെഎസ്ആര്‍ടിസി ഡീസല്‍ ബസുകള്‍ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടന്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ബജറ്റില്‍ ഇതിനായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട് . കെ എസ് ആര്‍ ടി സി , യെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജന്‍ ഇന്ധനമായുള്ള പത്ത് ബസുകള്‍ നിരത്തിലിറക്കാനും നിര്‍ദ്ദേശം നല്‍ികിയെന്ന് മന്ത്രി അറിയിച്ചു. പത്ത് കോടി രൂപ ഈ ആവശ്യത്തിനായി ആദ്യഘട്ടമെന്നനിലയില്‍ മാറ്റി വെച്ചിട്ടുണ്ട്. ഇന്ത്യന്‍ കോര്‍പ്പറേഷന്റെയും , സിയാലിന്റെയും സഹകരണത്തടെയാണ് ഇത് നടപ്പാക്കുന്നത്. സാധാരണ തൊഴിലുകള്‍ ചെയ്യുന്ന പത്ര വിതരണക്കാര്‍ , മത്സ്യക്കച്ചവടക്കാര്‍ , ചെറുകിട കച്ചവടക്കാര്‍ , ഹോംഡെലിവറി ചെയ്യുന്ന യുവാക്കള്‍ എന്നിവര്‍ക്കായി ഗതാഗതവകുപ്പ് വായ്പാ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി അറിയിച്ചു.