കേരളം മുന്നോട്ടുവെച്ച മൂന്നു റെയില്‍പാത നിര്‍ദേശങ്ങളും കര്‍ണാടക തള്ളി. തലശ്ശേരി-മൈസൂരു, നിലമ്പൂര്‍-നഞ്ചന്‍കോട്, കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാത പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് കേരളം കര്‍ണാടകയുടെ സഹകരണം തള്ളിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കര്‍ണാടക തള്ളി.