കേരളത്തില്‍ 23ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് വന്നുപോയതായി സീറോ സര്‍വേ

ശ്രീനു എസ്

തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (15:25 IST)
കേരളത്തില്‍ 23ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് വന്നുപോയതായി സീറോ സര്‍വേ ഫലം. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഗസ്റ്റ് അവസാന ആഴ്ചയിലാണ് സിറോ സര്‍വേ നടത്തിയത്. 1181 പേരെ പരിശേധിച്ചതില്‍ 11 പേര്‍ക്ക് രോഗം വന്നു പോയെന്ന് കണ്ടെത്തിയിരുന്നു. നിരക്ക് -0.8% . ഇതിന്റെ ആറു മുതല്‍ 10 ഇരട്ടി വരെ ആളുകള്‍ക്ക് രോഗം വന്നിരിക്കാമെന്നാണ് സര്‍വേയുടെ അടിസ്ഥാനത്തിലുള്ള നിഗമനം. അതായത് ഇപ്പോഴത്തെ ആകെ രോഗബാധിതര്‍ 2.29 ലക്ഷം. ഇതിന്റെ പത്തിരട്ടിയായ 23 ലക്ഷം പേര്‍ക്ക് രോഗം വന്നു പോയിട്ടുണ്ടാകുമെന്നാണ് കണക്ക്.
 
ഈ മാസം അവസാനത്തോടെ മാത്രമേ രോഗബാധ കുറഞ്ഞു തുടങ്ങുവെന്നാണ് സര്‍ക്കാരിന്റെ പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍