സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 79 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 52 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. അതേസമയം 60പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്.
ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം ജില്ല അടിസ്ഥാനത്തില്‍-പാലക്കാട് 27 , പത്തനംതിട്ട 27 , ആലപ്പുഴ 19 , തൃശൂര്‍ 14 , എറണാകുളം 13 , മലപ്പുറം 11 , കോട്ടയം 8 , കോഴിക്കോട് 6 , കണ്ണൂര്‍ 6 , കൊല്ലം 4 , തിരുവനന്തപുരം 4 , വയനാട് 2 , എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.