കാര്യമായ പരിഗണന ലഭിച്ചിട്ടും മുന്നണി മാറിയാല്‍ അധികാരമോഹികളെന്ന വിമര്‍ശനം ഉയരും; കേരള കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായം

രേണുക വേണു

ചൊവ്വ, 13 ജനുവരി 2026 (23:02 IST)
കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ സജീവം. കാര്യമായ പരിഗണന ലഭിച്ചിട്ടും എല്‍ഡിഎഫ് വിട്ടാല്‍ അധികാര കൊതിയന്‍മാരെന്നും സ്ഥാനമോഹികളെന്നും പേര് വീഴും. അതിനാല്‍ എടുത്തുചാടി മുന്നണി മാറ്റം വേണ്ടെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. 
 
2021 ല്‍ അഞ്ച് എംഎല്‍എമാര്‍ കേരള കോണ്‍ഗ്രസിനുണ്ട്. അതില്‍ ഒരാള്‍ക്കു മന്ത്രിസ്ഥാനം ലഭിച്ചു, ഒരാള്‍ ചീഫ് വിപ്പായി. മുന്നണിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും കേരള കോണ്‍ഗ്രസ് എമ്മിന്റെ അഭിപ്രായത്തിനു വലിയ സ്ഥാനം ലഭിച്ചിരുന്നു. മുന്നണി വിടാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും നിലവില്‍ പറയാനുമില്ല. അതിനാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണി മാറുന്നത് അധികാരം മോഹിച്ചുമാത്രമാണെന്ന് വിമര്‍ശനം ഉയരും. ഇതെല്ലാം കേരള കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്. 
 
അതേസമയം കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃസ്ഥാനത്തുള്ളവരില്‍ രണ്ട് തരം അഭിപ്രായമുണ്ട്. എംഎല്‍എമാരായ റോഷി അഗസ്റ്റിനും പ്രമോദ് നാരായണനും എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ജോബ് മൈക്കിളും സെബാസ്റ്റ്യന്‍ കുളത്തുങ്കലുമാണ് യുഡിഎഫിലേക്ക് പോകണമെന്ന അഭിപ്രായമുള്ളവര്‍. പാര്‍ട്ടി എന്ത് നിലപാട് എടുക്കുന്നോ അതിനൊപ്പം നില്‍ക്കുമെന്നാണ് ഡോ.എന്‍.ജയരാജിന്റെ പക്ഷം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍