നിയമസഭാ തിരഞ്ഞെടുപ്പില്‍ സമൂഹമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍മാരടക്കം യുഡിഎഫുമായി സഹകരിക്കുമെന്ന് സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. സതീശന്‍ താനുമായി ബന്ധപ്പെട്ടെന്നും കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടെന്നും അഖില്‍ മാരാര്‍ വെളിപ്പെടുത്തി. രമേശ് ചെന്നിത്തലയുമായി അഖില്‍ മാരാര്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അഖില്‍ വ്യക്തമാക്കി.