നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കേരള കോണ്‍ഗ്രസ് (എം) എല്ലാ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. സിറ്റിംഗ് എം എല്‍ എമാരെല്ലാം ഇക്കുറിയും മത്സരിക്കും. പാലായില്‍ കെ എം മാണിയും ചങ്ങനാശ്ശേരിയില്‍ സി എഫ് തോമസും ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും മത്സരിക്കും.
ആകെ 15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് (എം) മത്സരിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. തിരുവല്ലയില്‍ കഴിഞ്ഞതവണ മത്സരിച്ച വിക്‌ടര്‍ ടി തോമസിന് പകരം ജോസഫ് എം പുതുശ്ശേരി മത്സരിക്കും. ചങ്ങനാശ്ശേരിയില്‍ മത്സരിക്കുമെന്ന് ഫേസ്‌ബുക്കിലൂടെ പ്രഖ്യാപിച്ച ജോബ് മൈക്കിളിന് എന്നാല്‍ സീറ്റ് ലഭിച്ചില്ല.
കെ എം മാണി (പാല), രാജേഷ് നമ്പ്യാര്‍ (തളിപ്പറമ്പ്), ജോര്‍ജ് എബ്രഹാം (കുട്ടനാട്), ജോസഫ് എം പുതുശ്ശേരി (തിരുവല്ല), സി എഫ് തോമസ് (ചങ്ങനാശ്ശേരി), തോമസ് ഉണ്ണിയാടന്‍ (ഇരിങ്ങാലക്കുട), മോന്‍സ് ജോസഫ് (കടുത്തുരുത്തി), പി ജെ ജോസഫ് (തൊടുപുഴ), എന്‍ ജയരാജ് (കാഞ്ഞിരപ്പള്ളി), റോഷി അഗസ്റ്റിന്‍ (ഇടുക്കി), ജോര്‍ജ് കുട്ടി അഗസ്റ്റിന്‍ (പൂഞ്ഞാര്‍), ടി യു കുരുവിള (കോതമംഗലം), കെ കുശല കുമാര്‍ (ആലത്തൂര്‍), മുഹമ്മദ് ഇക്‌ബാല്‍ (പേരാമ്പ്ര), തോമസ് ചാഴിക്കാടന്‍ (ഏറ്റുമാനൂര്‍)