കേരള കോൺഗ്രസ് (ബി) ബോർഡ് പദവികൾ ഒഴിഞ്ഞു
ആര്‍ ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (ബി) യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് തങ്ങൾക്കനുവദിച്ച വിവിധ പദവികൾ ഒഴിഞ്ഞു. കോർപറേഷൻ, ബോർഡ് ചെയർമാൻ പദവികളാണ് കേരള കോൺഗ്രസ് (ബി) ഉപേക്ഷിച്ചത്.
ട്രാവൻകൂർ ഷുഗേഴ്‌സ് ചെയർമാൻ പോൾ ജോസഫ്, ആലപ്പുഴ ഫോം മാറ്റിക്‌സ് ചെയർമാൻ സി വേണുഗോപാലൻ നായർ, കണ്ണൂർ സഹകരണ സ്‌പിന്നിംഗ് മിൽ ചെയർമാൻ നജീബ് പാലക്കണ്ടി എന്നിവരാണു രാജിവെച്ചത്.