സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നു; മാര്‍ച്ച് 25 ശേഷം ആത്മഹത്യ ചെയ്തത് 18വയസിനു താഴെയുള്ള 66കുട്ടികള്‍

ശ്രീനു എസ്

വെള്ളി, 10 ജൂലൈ 2020 (18:34 IST)
സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യ കൂടുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25നു ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 66കുട്ടികളാണ്. സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നതും കുടുംബത്തിലെ തെറ്റായ പ്രവണതകളുമാണ് പല ആത്മഹത്യകള്‍ക്കും കാരണമെന്നാണ് കണ്ടെത്തല്‍. കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് പഠിക്കാന്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസ് മേധാവി ആര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ ഒരു സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. 
 
കൂടാതെ കുട്ടികള്‍ക്ക് ആശ്വാസം പകരാനായി ചിരി എന്ന പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു സമൂഹത്തിന്റെ ഭാവി കുട്ടികളുടെ കൈകളിലാണെന്നും അവരുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍