ആഗസ്ത് ഒന്നുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമ സംയുക്തസമിതി

ശ്രീനു എസ്

തിങ്കള്‍, 27 ജൂലൈ 2020 (20:26 IST)
ആഗസ്ത് ഒന്നുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമ സംയുക്തസമിതി. സര്‍വീസ് നടത്തുന്ന ബസുകള്‍ കടുത്ത സാമ്പത്തികനഷ്ടത്തിലായതാണ് കാരണം. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സാധിക്കുന്നില്ല.
 
കൂടാതെ കൊവിഡ് ഭീതിമൂലം ജനങ്ങള്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ മടിക്കുകയാണ്. രോഗവ്യാപനം കൂടുന്നതും തുടര്‍ച്ചയായി ഇന്ധനവില കൂട്ടിയതും ഈ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. നാലും അഞ്ചും യാത്രക്കാരുമായി സര്‍വീസ് നടത്തുന്നത് അസാധ്യമാണെന്നും
അതുകൊണ്ട് നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്തസമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു, ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ എന്നിവര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍