കേരള ബജറ്റ് 2016: ആശുപത്രികളുടെ നവീകരണത്തിന് 1000 കോടി, വനിതകൾക്കും കുട്ടികൾക്കും മാത്രമായി ആശുപത്രി

വെള്ളി, 8 ജൂലൈ 2016 (11:51 IST)
മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി , ജില്ലാ താലൂക്ക് ആശുപത്രി എന്നിവയുടെ നവീകരണത്തിന് 1000 കോടി രൂപ പ്രഖ്യാപിച്ചു. തലശേരിയിൽ വനിതകൾക്കും കുട്ടികൾക്കും മാത്രമായി ആശുപത്രി നിർമിക്കാൻ പദ്ധതി. തിരുവനന്തപുരം മെഡിക്കൽ കോളേജ് എയിംസ് നിലവാരത്തിലേക്ക് ഉയർത്തും. മലബാർ കാൻസർ സെന്ററിന് 29 കോടി പ്രഖ്യാപിച്ചു.
 
കാരുണ്യ ചികിൽസാ പദ്ധതി എല്ലാവരുടെയും അവകാശമാക്കും. നാളികേര സംരംഭണത്തിന് 25 കോടി. പച്ചക്കറി കൃഷിക്ക് ഊന്നൽ. നെൽകൃഷി പ്രോൽസാഹനത്തിനു 50 കോടി, സബ്സിഡി കൂട്ടും. തൊഴിലുറപ്പ് പദ്ധതിയിൽപ്പെട്ടവർക്ക് ആരോഗ്യ പദ്ധതി നടപ്പിലാക്കും. 

വെബ്ദുനിയ വായിക്കുക