അതേസമയം താരസംഘടനയായ അമ്മ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ചാരിറ്റബില്‍ സൊസൈറ്റി എന്ന നിലയ്ക്കാണ് സംഘടനയെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസം ഉണ്ടെങ്കില്‍ മോഹന്‍ലാല്‍ അത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.