കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ കണിയാപുരത്തെ ബാങ്കില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് വാടയില് മുക്ക്നടുത്ത് മധുവിന് റോഡില്‍ വച്ച് തൊപ്പി ധരിച്ച മുഖം മറച്ച ഒരാളായിരുന്നു ലുബിനയുടെ സ്കൂട്ടര്‍ തടഞ്ഞത്. തുടര്‍ന്ന് കഴുത്തിലെ ഷാളും മുടിയും കൂട്ടിപ്പിടിച്ച ശേഷം മാല പൊട്ടിച്ചെടുത്തു. കൈയിലെ 14000 രൂപയും തട്ടിയെടുത്തു.