അതേസമയം, ജയരാജന് ജാമ്യം നല്കരുതെന്ന് ആവശ്യപ്പെട്ട് സി ബി ഐ ഇന്നലെ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നു. ജയരാജനാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്നും ആസൂത്രണത്തില്‍ ജയരാജന് പങ്കുണ്ടെന്നും സി ബി ഐ കോടതിയില്‍ വാദിച്ചിരുന്നു.
സി പി എം രാഷ്‌ട്രീയശക്തി ഉപയോഗിച്ച് കേസിന്റെ ഗതി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് സി ബി ഐ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയത്. അതേസമയം, കേസ് രാഷ്‌ട്രീയപ്രേരിതമാണെന്നും പ്രതിയാക്കാന്‍ പര്യാപ്തമായ തെളിവില്ലെന്നുമാണ് ജയരാജന്റെ വാദം.