ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ കാരണമെന്ന് ജയരാജന്റെ അഭിഭാഷകന്‍ കെ വിശ്വന്‍ വാദിച്ചു. അന്വേഷണം തുടങ്ങിയിട്ട് 505 ദിവസമായി. ഇത്രയും ദിവസമായിട്ടും ജയരാജനെതിരെ തെളിവ് ശേഖരിക്കാന്‍ സി ബി ഐക്ക് സാധിച്ചിട്ടില്ലെന്നും ജയരാജന്റെ അഭിഭാഷകന്‍ വാദിച്ചു.