കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ച സംഭവത്തില്‍ ഐഡിയല്‍ കൂള്‍ ബാറിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് കൂള്‍ ബാറിന് നേരെ ആക്രമണമുണ്ടായത്. കൂള്‍ ബാറിന്റെ ആവശ്യങ്ങള്‍ക്കായി മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാനും ആക്രമികള്‍ തീ വച്ച് നശിപ്പിച്ചു.