കാസര്‍കോട് അഞ്ച് നിയോജക മണ്ഡലങ്ങളിലായി 41 സ്ഥാനാര്‍ഥികള്‍

ശ്രീനു എസ്

തിങ്കള്‍, 22 മാര്‍ച്ച് 2021 (10:42 IST)
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അഞ്ച് നിയോജക മണ്ഡലങ്ങളിലായി അവശേഷിക്കുന്നത് 41 സ്ഥാനാര്‍ഥികളാണ്. മഞ്ചേശ്വരത്ത് ഏഴ്, കാസര്‍കോട്ട് എട്ട്, ഉദുമയില്‍ ആറ്, കാഞ്ഞങ്ങാട് 11, തൃക്കരിപ്പൂര്‍ ഒമ്പത് എന്നിങ്ങനെയാണ് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രികകള്‍ സ്വീകരിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 22.
 
മഞ്ചേശ്വരം മണ്ഡലത്തില്‍ പത്രിക സാധുവായ സ്ഥാനാര്‍ഥികള്‍: 1. വി.വി. രമേശ് (സി.പി.ഐ.എം), 2. സുന്ദര (ബി.എസ്.പി), 3. കെ. സുരേന്ദ്രന്‍ (ബി.ജെ.പി), 4. എ.കെ.എം അഷ്റഫ് (ഐ.യു.എം.എല്‍), 5. പ്രവീണ്‍കുമാര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്സ് പാര്‍ട്ടി ഓഫ് ഇന്ത്യ), 6. ജോണ്‍ ഡിസൂസ (സ്വതന്ത്രന്‍), 7. സുരേന്ദ്രന്‍ എം (സ്വതന്ത്രന്‍). പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥികളുടെ പത്രിക സ്വീകരിച്ചതോടെ ഡമ്മി സ്ഥാനാര്‍ഥികളായ എം. അബ്ബാസ് (ഐ.യു.എം.എല്‍), സതീഷ് ചന്ദ്ര ഭണ്ഡാരി (ബി.ജെ.പി), പി. രഘുദേവന്‍ (സി.പി.ഐ.എം) എന്നിവരുടെ പത്രികകള്‍ തള്ളി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍