ബി ജെ പി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു; കണ്ണൂരിൽ ഹർത്താൽ, കലോത്സവത്തെ ഹർത്താലിൽ നിന്നും ഒഴുവാക്കി

വ്യാഴം, 19 ജനുവരി 2017 (07:22 IST)
ധര്‍മടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അണ്ടല്ലൂരില്‍ ബി ജെ പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. അണ്ടല്ലൂര്‍ മുല്ലപ്രം ക്ഷേത്രത്തിന് സമീപത്തെ ചോമന്‍റവിടെ വീട്ടില്‍ എഴുത്താന്‍ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ആയുധങ്ങളുമായത്തെിയ ഒരുസംഘം വീട്ടിലത്തെി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടന്‍ തലശ്ശേരിയിലെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. 
 
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ധര്‍മടം പഞ്ചായത്തിലേക്ക് സന്തോഷ് ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് മറ്റൊരു ബി ജെ പി പ്രവര്‍ത്തകന്‍ രഞ്ജിത്തിനും വെട്ടേറ്റിരുന്നു. രഞ്ജിത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘര്‍ഷം കണക്കിലെടുത്ത് സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹമത്തെിയിട്ടുണ്ട്. 
 
സംഭവത്തെ തുടർന്ന്​ ബി ജെ പി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകീട്ട്​ ആറു വരെയാണ്​ ഹർത്താൽ. കലോത്​സവത്തെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു. എന്നാൽ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന്​ ബി ജെ പി ജില്ലാ പ്രസിഡൻറ്​ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക