കള്ളവോട്ട്: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ശനി, 26 ഏപ്രില്‍ 2014 (11:39 IST)
തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതിന് 26 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തളിപ്പറമ്പ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുടിയാന്‍മല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കള്ളവോട്ട് ചെയ്ത 19 പേര്‍ക്കെതിരെയും ഇവര്‍ക്ക് സഹായം ചെയ്ത ഏഴ് പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. വേട്ട് ചെയ്യാത്ത 59 പേരുടെ വോട്ട് 19 പേര്‍ ചേര്‍ന്ന് ചെയ്‌തെന്ന ആരോപണത്തിലാണ് കേസ്.

വെബ്ദുനിയ വായിക്കുക