കണ്ണൂര്‍ ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 34 തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി. ഇതുസംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. ഇതില്‍ 28 തദ്ദേശ സ്ഥാപനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ രോഗബാധ കണ്ടെത്തിയവയാണ്.