ബാങ്കുകളിലെ തന്നെ ജീവനക്കാരുടെ ഒത്താശയോടെയാണു തട്ടിപ്പ് നടത്തിയിട്ടുള്ളത് എന്നും കണ്ടെത്തി. കാസകോട് ജില്ലയില്‍ നിന്നു തന്നെയാണ് ഇതിലെ 5.92 കോടി രൂപയുടെ തട്ടിപ്പ് നടന്നത്ക എന്നു കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ ബാങ്കുകളിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇതിനു സമാനമായി കോട്ടയത്തെ ഏറ്റുമാന്നൂരിലുള്ള പേരൂര്‍ സഹകരണ സംഘത്തില്‍ 70 ലക്ഷം രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പാണു കണ്ടെത്തിയത്. ഇതില്‍ ബാങ്കു മാനേജര്‍ക്കെതിരെ നടപടി എടുത്തു. മുക്കുപണ്ട പണയ ഇടപാടുകളില്‍ പെട്ട ബാങ്ക് ജീവനക്കാരെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കരുതെന്ന് സഹകരണ വകുപ്പ് നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.