സാമാന്യബുദ്ധി പ്രയോഗിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നെങ്കില്‍ ഈ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു: കാനം രാജേന്ദ്രന്‍

ഞായര്‍, 9 ഏപ്രില്‍ 2017 (14:20 IST)
ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനും നേരെയുണ്ടായ പൊലീസ് നടപടി അനാവശ്യം തന്നെയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍‍. ഇക്കാര്യത്തില്‍ പൊലീസ് അല്‍പം സംയമനം പാലിക്കണമായിരുന്നുവെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നുണ്ടെന്നും കാനം സൂചന നല്‍കി.
 
സ്വയം ന്യായീകരിക്കുന്ന തരത്തിലാവും പൊലീസിന്റെ എല്ലാ റിപ്പോര്‍ട്ടും. ജൂഡീഷ്യല്‍ അന്വേഷണത്തില്‍ മാത്രമാണ് വ്യത്യസ്തമായ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. പൊലീസ് സാമാന്യബുദ്ധി പ്രയോഗിച്ചിരുന്നെങ്കില്‍ ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. പൊലീസിനെ എങ്ങനെ സര്‍ക്കാരിനും ജനങ്ങള്‍ക്കും എതിരാക്കാന്‍ കഴിയുമെന്ന് ഗവേഷണം നടത്തുന്നവരാണ് ഇതിനുപിന്നിലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.  

വെബ്ദുനിയ വായിക്കുക