അരുവിക്കരയിലെ ജനങ്ങള്‍ മാണിയെ കുറ്റവിമുക്തനാക്കില്ലെന്ന് കാനം
യുഡിഎഫിനെതിരെ ആഞ്ഞടിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉപതിരഞ്ഞെടുപ്പില്‍ അരുവിക്കരയിലെ ജനങ്ങള്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കില്ലെന്ന് കാനം പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മാണിയെ കുറ്റവിമുക്തനാക്കേണ്ടത് കോടതിയാണ്. ഏതെങ്കിലും അഭിഭാഷകന്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാണി കുറ്റവിമക്തനാണെന്ന് പറയാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു.