കാലടി പാലം തുറന്നുകൊടുക്കാനെത്തിയ മന്ത്രിക്കെതിരെ പ്രതിഷേധം

തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (11:04 IST)
കാലടി ശ്രീ ശങ്കര പാലം  ഗതാഗതത്തിനായി തുറന്നുകൊടുക്കാനെത്തിയ  പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ വന്‍ പ്രതിഷേധം. പാലം മന്ത്രി 9:30 ഓടെ തുറന്നു കൊടുത്തു.

പോലീസുകാരുടെ സഹായത്തോടെയാണ് മന്ത്രിയെ  പാലത്തിന് സമീപമെത്തെത്തിച്ചത്. മന്ത്രിയെ തടയാന്‍ ശ്രമിച്ചവരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റുകയായിരുന്നു.

മന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജോസ്‌ തെറ്റയില്‍ എംഎല്‍യെ കൊണ്ട് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.അതിനിടെ ജാഥയായെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ 20-നാണു പാലം കോണ്‍ക്രീറ്റ് പാളികള്‍ പൊളിഞ്ഞതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടത്.നേരത്തെ  മന്ത്രിയെത്തുന്നതിന് മുമ്പ് പാലം ജനകീയമായി തുറക്കുമെന്ന് താന്നിപ്പുഴയിലെ ഒരു വിഭാഗം നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് പാലത്തിന്റെ രണ്ടറ്റത്തും  പോലീസ് ശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.



വെബ്ദുനിയ വായിക്കുക