സിപിഎം എസ്ഡിപിഐയുമായി ധാരണയുണ്ടാക്കി: കെ സുധാകരന്‍

ബുധന്‍, 21 മെയ് 2014 (18:06 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സിപിഎം എസ്ഡിപിഐയുമായി രഹസ്യ ധാരണയുണ്ടാക്കിയെന്ന് മുന്‍ എംപി കെ സുധാകരന്‍ ആരോപിച്ചു.

കണ്ണൂരില്‍ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ തന്നെ മത്സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ ശരിയല്ല. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാദ്ധ്യമങ്ങളിലും നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ അവയൊന്നും സത്യമല്ലെന്നും സുധാകരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക