അരുവിക്കര സ്ഥാനാര്‍ത്ഥി: അഭിപ്രായം പറയാന്‍ കെ എസ് യുവിന് അവകാശമുണ്ടെന്ന് ബാബു
അരുവിക്കരയിലെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ കെഎസ് യുവിന് അവകാശമുണ്ടെന്ന് എക്സൈസ് മന്ത്രി കെ.ബാബു. അതിര്‍ഥം സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച കാര്യത്തില്‍ തര്ക്കമുണ്ടെന്നല്ല. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്യമുള്ള പാര്‍ട്ടിയാണെന്നും കെ ബാബു പറഞ്ഞു.
നേരത്തെ അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥിനെ സ്ഥാനാര്ത്ഥിയാക്കുന്നെതിനെതിരെ കെഎസ്യു വി എം സുധീരന് പരാതി നല്‍കിയിരുന്നു. എന്നാല്‍ കെ എസ് യുവിന്റെ എതിര്‍പ്പിനെ കെപിസിസി പ്രസിഡന്റ് പരസ്യമായി തള്ളിയിരുന്നു.