കഴിഞ്ഞദിവസം കേരള ഹൈക്കോടതിയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് അഡ്വക്കേറ്റ് ജനറല്‍ സുധാകര്‍ പ്രസാദ്. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് എ ജി ഇക്കാര്യം വ്യക്തമാക്കിയത്. റിട്ടയര്‍ഡ് ജഡ്‌ജിയെക്കൊണ്ട് ഹൈക്കോടതിയില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് എ ജി ശുപാര്‍ശ ചെയ്തിരിക്കുന്നത്.