ഓരോ രക്ഷിതാവും വളരെയേറെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് കോളജുകളിലേക്ക് കുട്ടികളെ പറഞ്ഞുവിടുന്നത്. ഒരു ഭാഗത്ത് പണവും അതിന്റെ അഹങ്കാരവും അനീതി കാണിക്കുമ്പോള്‍, നീതിക്ക് വേണ്ടിയുള്ള സമരത്തിനൊപ്പം നിൽക്കുകയെന്നത് എന്റെ കടമയാണ്. ആ കടമയുടെ പേരിലാണ് താൻ ഈ വീട്ടില്‍ വന്നതെന്നും ജോയ് മാത്യു വ്യക്തമാക്കി.
മന്ത്രി എം.എം. മണി നടത്തുന്ന് പ്രസ്താവനകളെ ഗൗരവമായി കാണേണ്ടതില്ല. മൈതാന പ്രസംഗം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. മണിയുടെ രീതിയും ശരീരഭാഷയും അതാണ് സൂചിപ്പിക്കുന്നത്. മണിയുടെ പ്രസംഗങ്ങൾ കേൾക്കുന്നത് സമയ നഷ്ടവും മാനനഷ്ടവുമാണ്. അതിനോട് പ്രതികരിക്കാന്‍ തനിക്ക് താല്പര്യമില്ല. മറുപടി പോലും അർഹിക്കാത്ത വ്യക്തിയാണ് മണിയെന്നു ജോയ് മാത്യു പറഞ്ഞു.