ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചു; ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ 20 ഏക്കര്‍ പട്ടയം ദേവികുളം കളക്ടര്‍ റദ്ദാക്കി

ശനി, 11 നവം‌ബര്‍ 2017 (09:47 IST)
വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ ജോയ്സ് ജോർജ് എംപി കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. എംപിയുടെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന പട്ടയമാണ് ദേവികുളം കളക്ടര്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ തരിശു ഭൂമിയെന്നു കണ്ടെത്തിയതിനെ തുര്‍ന്നാണ് നടപടി.
 
20 ഏക്കര്‍ പട്ടയമാണ് ദേവികുളം കളക്ടര്‍ റദ്ദാക്കിയത്. ഭൂപതിവ് രേഖാ ലാന്‍ഡ് അസൈന്‍മെന്റ് കമ്മറ്റി ചേരാത്ത സാഹചര്യത്തിലാണ് കളക്ടറുടെ നടപടി. ഇക്കഴിഞ്ഞ ഏഴാം തിയ്യതി ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്‌സ് ജോര്‍ജ്ജിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 
 
എന്നാല്‍ അദ്ദേഹം കൃത്യമായ രേഖകള്‍ ഹാജരാക്കാത്തതും ഭൂമി സംബന്ധിച്ച് നഷ്ടപ്പെട്ട ചില രേഖകള്‍ സര്‍ക്കാരിന് തിരിച്ചു കിട്ടിയതും എംപിയ്ക്ക് തിരിച്ചടിയായി. ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ ചമച്ചുവെന്നും ഒരു ദിവസം കൊണ്ട് എട്ട് പട്ടയങ്ങളാണു നൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍