മഹിജയെ മുഖ്യമന്ത്രി കാണാത്തത് കുറ്റബോധം മൂലം; രാഷ്ട്രീയമുതലടുപ്പിന് യുഡിഎഫ് ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല: ഉമ്മൻചാണ്ടി

ശനി, 8 ഏപ്രില്‍ 2017 (10:13 IST)
ജിഷ്ണുവിന്റെ അമ്മ മഹിജയെ കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാണാത്തതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശ്നം പരിഹരിക്കാന്‍ പ്രതിപക്ഷം എന്തുസഹായവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് നടപടി ന്യായമെങ്കില്‍ എന്തുകൊണ്ടു കുടുംബത്തെ ബോധ്യപ്പെടുത്താനാകുന്നില്ലെന്നും യുഡിഎഫ് ഒരിക്കലും രാഷ്ട്രീയമുതലടുപ്പിന് ശ്രമിച്ചിട്ടില്ലെന്നും ശ്രമിക്കുകയുമില്ലെന്നു ഉമ്മൻചാണ്ടി പറഞ്ഞു. ജിഷ്ണുവിന്റെ വീട്ടിൽ നിരാഹാര സമരം ചെയ്യുന്ന സഹോദരി അവിഷ്ണയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.    
 
ജിഷ്ണുവിന്‍റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ഉണ്ടായ പൊലീസ് നടപടി ന്യായീകരിച്ച് മാധ്യമങ്ങളില്‍ പിആര്‍ഡിയുടെ പരസ്യം വന്നിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കുനേരെ അതിക്രമമുണ്ടായിട്ടില്ലെന്ന് പരസ്യം വിശദീകരിക്കുന്നുണ്ട്. എന്നാല്‍ പ്രശ്നങ്ങളുണ്ടാക്കിയത് പുറത്തുനിന്നുള്ള സംഘമാണെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ പരസ്യം വസ്തുതാവിരുദ്ധമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതികരിച്ചു. നീതികിട്ടുംവരെ സമരം തുടരും. പിണറായി വിജയനെ ഇഷ്ടപ്പെടുന്നവര്‍ക്കെതിരെ പരസ്യം നല്‍കിയതില്‍ വേദനയുണ്ടെന്നും മഹിജ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക