ജിഷ കൊലക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

ശനി, 17 സെപ്‌റ്റംബര്‍ 2016 (08:16 IST)
കോളിളക്കം സൃഷ്‌ടിച്ച ജിഷ കൊലക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. പ്രതിയെ അറസ്റ്റ് ചെയ്ത് മൂന്നുമാസം കഴിഞ്ഞാണ് അന്തിമറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നത്. അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ പ്രതിയാക്കിയായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക.
 
അമീറുലിനെതിരെ കൊലപാതകം, മാനഭംഗം, ദളിത് പീഡന നിരോധന നിയമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 28നായിരുന്നു കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്.

വെബ്ദുനിയ വായിക്കുക