ജിഷയെ കൊന്നത് അമീറല്ലെന്ന് അമീറിന്റെ സഹോദരന്‍; കൃത്യം ചെയ്യുമ്പോള്‍ അമീര്‍ ഒപ്പമുണ്ടായിരുന്നതായും ബദര്‍

ഞായര്‍, 18 സെപ്‌റ്റംബര്‍ 2016 (10:27 IST)
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയെ അമീര്‍ ഉള്‍ ഇസ്ലാം അല്ല കൊന്നതെന്ന് അമീറിന്റെ സഹോദരന്‍ ബദര്‍ ഉള്‍ ഇസ്ലാം. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അമീറിന്റെ സഹോദരന്‍ ഇക്കാര്യം പറഞ്ഞത്.
 
ജിഷയെ കൊലപ്പെടുത്തിയത് സുഹൃത്തായ അനാര്‍ ഉള്‍ ഇസ്ലാം ആണ്. എന്നാല്‍, കൃത്യം ചെയ്യുമ്പോള്‍ അമീര്‍ ഒപ്പമുണ്ടായിരുന്നു. ഇക്കാര്യം അമീര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. അനാറിന്റെ ഒപ്പം ജിഷയുടെ വീട്ടില്‍ പോയിരുന്നു. കഴിഞ്ഞദിവസം ജയിലില്‍ വെച്ച് കണ്ടപ്പോഴും ഇക്കാര്യം അമീര്‍ ആവര്‍ത്തിച്ചു. അമീറിന് ജിഷയുടെ കുടുംബത്തോട് പ്രത്യേക വൈരാഗ്യം ഇല്ലായിരുന്നു.

വെബ്ദുനിയ വായിക്കുക