ജെസിബി മറിഞ്ഞ് കുട്ടി മരിച്ചു

ശനി, 10 മെയ് 2014 (17:06 IST)
കോട്ടയം കോസടിയില്‍ ജെസിബി മറിഞ്ഞ് കുട്ടി മരിച്ചു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ദേഹത്തേക്കാണ് ജെസിബി മറിഞ്ഞത്.
 
നാലുവയസുകാരി അഞ്ജനയാണ് മരിച്ചത്. സഹോദരി ഒന്നരവയസുകാരി അനുപമ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ജെസിബി നിയന്ത്രണം വിട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികള്‍ക്ക് മേലെ വീഴുകയായിരുന്നു.
 
തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സ് ഒരുമിച്ച് ചേര്‍ന്നാണ് കുട്ടികളെ പുറത്തെടുത്തത്.

വെബ്ദുനിയ വായിക്കുക